Deshabhimani

എയർ ഇന്ത്യ പൈലറ്റിന്റെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ

വെബ് ഡെസ്ക്

Published on Nov 28, 2024, 01:25 PM | 0 min read

മുംബൈ> എയർ ഇന്ത്യ പൈലറ്റിന്റെ ആത്മഹത്യയിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. സൃഷ്ടി തുലി (25) എന്ന യുവതിയാണ് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. സുഹൃത്തായ ആദിത്യ പണ്ഡിറ്റാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.

തിങ്കളാഴ്ച രാവിലെയാണ് 25 കാരിയായ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടിയെ മുംബൈയിലെ പവായിലെ വാടക അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൃഷ്ടിയെ ആദിത്യ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

യുവതിയിൽ നിന്നും ആദിത്യ പണം തട്ടിയിട്ടുണ്ടെന്നും പരസ്യമായി അപമാനിച്ചിട്ടുണ്ടെന്നും കുടുംബം പറയുന്നു. ഇക്കാരണങ്ങളാൽ മാനസികമായി തളർന്നിരിക്കുകയായിരുന്നു സൃഷ്ടിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.



deshabhimani section

Related News

0 comments
Sort by

Home