29 February Saturday

എയര്‍ഇന്ത്യ വിമാനം വുഹാനിലേക്ക് പുറപ്പെടും; ഇറങ്ങാന്‍ ചൈന അനുമതി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

ന്യൂഡല്‍ഹി>  കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള എയര്‍ ഇന്ത്യ വിമാനം വുഹാനിലേയ്ക്ക് പുറപ്പെടും. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ചൈന നല്‍കി.

പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്. പാസ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയില്‍ ഐ.ഡിയും തയ്യാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്ലൈനുകള്‍ക്ക് പുറമെയാണിത്.


പ്രധാന വാർത്തകൾ
 Top