Deshabhimani

എയർ ഇന്ത്യ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 10:57 AM | 0 min read

ന്യൂഡൽഹി> എയർ ഇന്ത്യയുടെ എയർ ഹോസ്റ്റസിനു നേരെ ലണ്ടനിൽ വെച്ച്‌ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ വെച്ചാണ്‌ എയർഹോസ്റ്റസ്‌ ആക്രമിക്കപ്പെട്ടത്‌. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

ക്യാബിൻ ക്രൂ അംഗത്തിന്റെ മുറിയിൽ അ്തിക്രമിച്ചു കയറുകയായിരുന്നു പ്രതി.  മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരിയെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുണികൊണ്ടുള്ള ഹാംഗർ ഉപയോഗിച്ച് പ്രതി ഇവരെ അടിക്കുകയും സാരമായ പരിക്കേൽപ്പിക്കുകയും ചെയ്‌തു. എയർ ഹോസ്റ്റസിന്റെ നിലവിളി കേട്ട് അവിടേക്ക് എയർ ഇന്ത്യയിലെ മറ്റ് ജീവനക്കാരാണ്‌ എയർ ഹോസ്റ്റസിനെ രക്ഷിച്ചത്‌. സഹപ്രവർത്തകരെ കണ്ട അക്രമി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ ജീവനക്കാർ പ്രതിയെ പിടിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു.

സംഭവം എയർ ഇന്ത്യ പ്രതികരിച്ചതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.  ജീവനക്കാരിക്കാരിക്കു നേരെയുണ്ടായ അക്രമണം വളരെ വേദനാജനകരാണെന്നും സംഭവത്തെ നിയമപരമായി നേരിടുമെന്നും ആക്രമണത്തിന്‌ ഇരയാക്കപ്പെട്ട എയർ ഹോസ്റ്റസിന്‌ കൗൺസിലിംഗ് ഉൾപ്പെടെയുള്ള എല്ലാ പിന്തുണയും  എയർ ഇന്ത്യ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് ഇന്ത്യയിലേക്ക് മടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home