Deshabhimani

കൃഷിയെ കോർപറേറ്റുകൾക്ക്‌ 
തീറെഴുതി : കിസാൻസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 02:38 AM | 0 min read


ന്യൂഡൽഹി
കൃഷിയെ പൂർണമായും കോർപറേറ്റുകൾക്ക്‌ പതിച്ചുകൊടുത്ത്‌ അവർക്ക്‌ പരമാവധി ലാഭം കൊയ്യാൻ സഹായിക്കുന്ന നിർദേശങ്ങളാണ്‌ കേന്ദ്രബജറ്റിലുള്ളതെന്ന്‌ അഖിലേന്ത്യാ കിസാൻസഭ.

കൃഷിക്കും അനുബന്ധജോലികൾക്കുമുള്ള വകയിരുത്തലിൽ 21.2 ശതമാനത്തിന്റെ വെട്ടിക്കുറവുണ്ടായി. മിനിമം താങ്ങുവില ഉറപ്പാക്കി വിളസംഭരിക്കാൻ നടപടിയില്ല. തൊഴിലുറപ്പ്‌, പിഎം കിസാൻ, പിഎം ഫസൽഭീമായോജന പദ്ധതികൾക്ക്‌ ഇടക്കാലബജറ്റിൽ അനുവദിച്ചതിൽനിന്നും ഒരു വർധനവും പ്രഖ്യാപിച്ചിട്ടില്ല. ബെയർ, ആമസോൺ തുടങ്ങിയ കുത്തകകൾക്ക്‌ പൊതുമേഖല കാർഷികഗവേഷണകേന്ദ്രങ്ങളിലേക്ക്‌ വഴിവെട്ടുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ ധനമന്ത്രി ബജറ്റിൽ നടത്തിയിട്ടുണ്ട്‌. രാജ്യത്തിന്റെ കാർഷികഗവേഷണം സ്വകാര്യകുത്തകകൾക്ക്‌ കൈമാറാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ആറ്‌ കോടി കർഷകരെയും അവരുടെ ഭൂമിയെയും കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനങ്ങളിൽ രജിസ്‌റ്റർ ചെയ്യിക്കാനുള്ള ശുപാർശ കോർപറേറ്റുകൾക്കും അവരുടെ ഏജന്റുകൾക്കും ഭൂമിത്തട്ടിപ്പ്‌ സുഗമമാക്കാനുള്ള അടവാണോയെന്ന ആശങ്കയുമുണ്ട്‌–- കിസാൻസഭ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home