17 September Tuesday

ഇരയെ നിശ്ശബ്ദയാക്കാനുള്ള നീക്കം അപലപനീയം: ജനാധിപത്യ മഹിളാ അസോസിയേഷൻ

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019

ന്യൂഡൽഹി> ഉന്നാവ്‌ ബലാത്സംഗക്കേസിലെ ഇരയെ നിശ്ശബ്ദയാക്കാനുള്ള നീക്കങ്ങളെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അപലപിച്ചു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ കൈയൂക്കും പണവും ഉപയോഗിച്ച്‌ ഉന്നതരുടെ കുറ്റകൃത്യങ്ങൾ മറച്ചുവയ്‌ക്കുന്നതിന്റെ ഉദാഹരണമാണ്‌ ആസൂത്രിത അപകടം. 2017ൽ നടന്ന കുറ്റകൃത്യത്തിന്റെ അന്വേഷണം ഏതാനും മാസം മുമ്പ്‌ സിബിഐക്ക്‌ കൈമാറിയിട്ടും കാര്യമായ പുരോഗതിയില്ല. ബിജെപി എംഎൽഎ കുൽദീപ്‌ സെൻഗറിനും ഗുണ്ടകൾക്കും എതിരെ സിബിഐ മൂന്ന്‌ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎയെ പുറത്താക്കിയിട്ടില്ല.

അതീവഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിക്കും അഭിഭാഷകനും സർക്കാർ വിദഗ്‌ധചികിത്സ നൽകണം. പെൺകുട്ടിക്കും കുടുംബത്തിനും മതിയായ സംരക്ഷണം നൽകണം. അതിവേഗകോടതി വിചാരണ തുടങ്ങണം. അധികാരദുർവിനിയോഗം നടത്തി കുറ്റകൃത്യം ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മഹിളാ അസോസിയേഷൻ പ്രസ്‌താവനയിൽ അറിയിച്ചു. 


പ്രധാന വാർത്തകൾ
 Top