23 July Tuesday

തര്‍ക്കം രൂക്ഷം: കർണാടക പിസിസി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ബംഗളൂരു > കർണാടകത്തിലെ പ്രദേശ‌് കോൺഗ്രസ‌് കമ്മിറ്റി (കെപിസിസി) എഐസിസി പിരിച്ചുവിട്ടു. എന്നാൽ, കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റും തുടരുമെന്ന‌് എഐസിസി വാർത്താക്കുറിപ്പിൽ പറഞ്ഞു. കെപിസിസി പ്രചാരണസമിതി അധ്യക്ഷനും മുൻ മന്ത്രിയുമായ എച്ച‌് കെ പാട്ടീൽ നേരത്തെ തന്റെ സംഘടനാസ്ഥാനങ്ങൾ രാജിവച്ചിരുന്നു.  നിലവിലുള്ള പ്രസിഡന്റ‌് ദിനേശ‌് ഗുണ്ടുറാവുവും വർക്കിങ‌് പ്രസിഡന്റ‌് ഈശ്വർ ഖൻന്ത്രേയും  ചുമതലകളിൽ തുടരും. 

ലോക‌്സഭാ തെരഞ്ഞെടുപ്പിനുശേഷം സഖ്യസർക്കാരിലെ ഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിലാണ‌് തീരുമാനം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌്–- ദൾ സഖ്യത്തിന‌് ഓരോ സീറ്റുവീതമാണ‌് ലഭിച്ചത‌്. ബിജെപിയാണ‌് മറ്റു സീറ്റുകളിൽ വിജയിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top