26 March Tuesday

പുൽവാമയ‌്‌‌ക്കുപിന്നാലെ കശ‌്‌‌മീരിൽനിന്ന‌് സൈന്യത്തിലേക്ക‌് 2500 യുവാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്ന കശ്മീരി യുവാക്കള്‍

ശ്രീനഗർ > രാജ്യത്തെ നടുക്കിയ പുൽവാമ ചാവേറാക്രമണത്തിനു പിന്നാലെ കശ‌്മീർസ്വദേശികളായ യുവാക്കൾ കൂട്ടത്തോടെ സൈന്യത്തിലേക്ക‌്. സേനയിലെ 111 ഒഴിവിലേക്കായി 2500 യുവാക്കളാണ‌് അപേക്ഷിച്ചത‌്. ബാരാമുള്ളയിലെ റിക്രൂട്ടിങ‌് ക്യാമ്പിലേക്ക‌ാണ‌് യുവാക്കളെത്തിയത‌്. ജമ്മു കശ‌്മീരിൽ ഇതാദ്യമായാണ‌് ഇത്രയേറെ തദ്ദേശീയർ സേനാ റിക്രൂട്ട‌്മെന്റിനെത്തുന്നത‌്.

താഴ‌്‌‌‌വരയിൽ മറ്റ‌് ജോലിസാധ്യതകൾ വിരളമായിരിക്കെ കുടുംബത്തെ പുലർത്താനും രാജ്യത്തെ സേവിക്കാനുമായി ഈയവസരം ഉപയോഗിക്കാനാണ‌് തങ്ങളുടെ തീരുമാനമെന്ന‌് ക്യാമ്പിലെത്തിയവർ പറഞ്ഞു. തങ്ങൾക്കായി കൂടുതൽ ഒഴിവുകൾ റിപ്പോർട്ട‌് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. തദ്ദേശീയരെ തന്നെ ഇത്തരം സംഘർഷമേഖലകളിൽ വിന്യസിച്ചാൽ നാട്ടുകാരുമായി വേഗത്തിൽ ആശയവിനിമയം നടത്താനും സംഘർഷം ലഘൂകരിക്കാനുമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top