06 October Sunday

ആദിവാസി യുവാവ് കസ്റ്റ‍‍ഡിയിൽ ആത്മഹത്യ ചെയ്തു; ഭോപ്പാലിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ഭോപ്പാൽ > ബൈക്ക് മോഷണം ആരോപിച്ച് അറസ്റ്റിലായ ആദിവാസി യുവാവ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പന്ധാന ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലോക്കപ്പിലെ അഴികളിൽ പുതപ്പുകൊണ്ട് കുരുക്കിട്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല എന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ സിദ്ധാർത്ഥ് ബഹു​ഗുണ പറഞ്ഞു.

സംഭവത്തിൽ പാണ്ഡാന ടൗൺ ഇൻസ്‌പെക്ടർ വികാസ് കിഞ്ചി, സബ് ഇൻസ്‌പെക്ടർ ഹിമാൽ ദാമോർ, കോൺസ്റ്റബിൾമാരായ നാരായൺ, അനിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടതായും സിദ്ധാർത്ഥ് ബഹുഗുണ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top