05 December Thursday

അധിക്ഷേപ പരാമർശം; മുൻകൂർജാമ്യം തേടി നടി കസ്തൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ചെന്നൈ > തെലു​ഗു ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി.

ഹിന്ദു മക്കൾ കക്ഷി  നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ വിവാദ പരാമർശം. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കേസെടുത്തതിന് പിന്നാലെ നടി ഒളിവിൽ പോയിരുന്നു.

ഇവിടെയുള്ള തെലു​ഗു സംസാരിക്കുന്ന വ്യക്തികൾ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അം​ഗീകരിക്കുന്നില്ലെന്നുമായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം. സ്ത്രീകളെ അപമാനിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി നടി രം​ഗത്തെത്തിയിരുന്നു.   

ആൾ ഇന്ത്യ തെലു​ഗു ഫെഡറേഷൻ നേതാവ് സി എം കെ റെഡ്ഡി, സെക്രട്ടറി ആർ നന്ദ​ഗോപാൽ എന്നിവരുടെ പരാതിയിൽ ​ഗ്രേറ്റർ ചെന്നൈ പൊലീസാണ് കേസെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top