Deshabhimani

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 09:06 PM | 0 min read

ഹൈദരാബാദ് >  നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ വാക്കുതർക്കത്തെ തുടർന്നാണ് നടനനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ മർദിച്ചതായി വിനായകൻ പറഞ്ഞിരുന്നു.

കൊച്ചിയിൽ നിന്നും ​ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ​ഗോവയിലേക്കുള്ള കണക്ടിങ് ഫ്ലൈറ്റിനായാണ് നടൻ ഹൈദരാബാദിലെത്തിയത്. ഇവിടെ വച്ച് ഉദ്യോ​ഗസ്ഥരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് നടനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home