28 January Saturday

ജാക്വിലിൻ ഫെർണാണ്ടസിന്‌ ജാമ്യം

സ്വന്തം ലേഖകൻUpdated: Tuesday Nov 15, 2022

Jacqueline Fernandez/ www.facebook.com/photo

ന്യൂഡൽഹി> കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന്‌ ഡൽഹി കോടതി ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം വ്യക്തിപരമായ ഉറപ്പിലും തുല്യതുകയ്‌‌ക്കുള്ള മറ്റൊരു ഉറപ്പിലുമാണ്‌ ജാമ്യം അനുവദിച്ചത്‌. സെപ്‌‌തംബർ 26ന്‌ കോടതി ജാക്വിലിന്‌ ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയാണ്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌‌ജി ശൈലേന്ദ്ര മാലിക്ക്‌ പരിഗണിച്ചത്‌.

ജാമ്യാപേക്ഷയെ എൻഫോഴ്‌‌സ്‌മെന്റ്‌ ഡയറക്‌‌ട്രേറ്റ്‌ ശക്തമായി എതിർത്തിരുന്നു. തട്ടിപ്പുകാരൻ സുകേശ്‌ചന്ദ്രശേഖർ നിരവധി തട്ടിപ്പുകളിൽ നിന്നും സമാഹരിച്ച കോടികൾ ഉപയോഗിച്ച്‌ ജാക്വിലിനും ബന്ധുക്കൾക്കും ആഢംബരപാരിതോഷികങ്ങൾ നൽകിയെന്നാണ്‌ കേസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top