പരിപാടിക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി; പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചതായി സിനിമ താരം
![](/images/placeholder-md.png)
ലക്നൗ > സിനിമ താരത്തെ പരിപാടിക്കായി വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. സ്ത്രീ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഷ്താഖ് ഖാനാണ് ദുരനുഭവം പങ്കുവച്ചത്. നവംബർ 20നായിരുന്നു സംഭവം. മീററ്റിൽ വച്ച് നടക്കുന്ന പരിപാടിക്കുവേണ്ടിയാണ് മുഷ്താഖിനെ വിളിച്ചത്. പ്രതിഫലത്തിന്റെ ചെറിയ ഭാഗം അഡ്വാൻസായി നൽകുകയും ചെയ്തു.
വിമാന ടിക്കറ്റ് അയക്കുകയും ചെയ്തു. ഡൽഹിയിൽ വിമാനമിറങ്ങിയ താരത്തെ കാറിൽ കയറ്റി ഡൽഹിയിലെ ബിജ്‌നോറിന് അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. മോചന ദ്രവ്യമായി ഒരു കോടി നൽകണം എന്നാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടത്. തുടർന്ന് പണം ആവശ്യപ്പെട്ട് 12 മണിക്കൂറോളം ഉപദ്രവിച്ചതായി നടൻ പറഞ്ഞു. മുഷ്താഖിന്റെയും മകന്റെയും അക്കൗണ്ടിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ അക്രമികളിൽ നിന്ന് രക്ഷപെട്ട നടൻ സമീപത്തുള്ള പള്ളിയിലെത്തി പ്രദേശവാസികളോട് സഹായം ചോദിക്കുകയായിരുന്നു. ഹാസ്യതാരം സുനിൽ പാലും തന്നെ അക്രമികൾ തട്ടിക്കൊണ്ടുപോയതായി പറഞ്ഞിരുന്നു.
Related News
![ad](/images/temp/thumbnailSquare.png)
0 comments