24 October Thursday

യോ​ഗി സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍‍ക്കെതിരെ യുപിയിൽ മാധ്യമവേട്ട

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ലഖ്‌നൗ >  യോ​ഗി സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍‍ക്കെതിരെ പ്രതികാര നടപടി. സെപ്‌തംബറിൽമാത്രം സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയ എട്ട്‌ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന്‌ ചപ്പാത്തിയും ഉപ്പുംമാത്രം നൽകുന്നതിനെക്കുറിച്ച്‌ വാർത്ത നൽകിയ മാധ്യമപ്രവര്‍ത്തകന്‍ പവൻ ജയ്‌സ്വാളിനെതിരെ കഴിഞ്ഞമാസം കേസ്‌ എടുത്തു.

 മിർസാപുരിലെ സ്‌കൂളിൽ കുട്ടികൾ ഉപ്പുകൂട്ടി ചപ്പാത്തി കഴിക്കുന്നതിന്റെ വീഡിയോ സഹിതമാണ്‌ പവൻ ജയ്‌സ്വാൾ വാർത്ത നൽകിയത്‌. ഉപ്പും ചോറും അല്ലെങ്കിൽ ചപ്പാത്തി ഇതാണ്‌ സ്‌കൂളിൽ പതിവായി കുട്ടികൾക്ക്‌ കൊടുത്തിരുന്നതെന്ന്‌ രക്ഷിതാക്കൾ പറഞ്ഞു. പച്ചക്കറിയും മറ്റു ഭക്ഷ്യവസ്‌തുക്കൾ ഒന്നും നൽകാറില്ലെന്ന്‌ പാചകക്കാരിയും പറഞ്ഞു. സര്‍ക്കാരിനെ അപകീർത്തിപ്പെടുത്തി എന്നതടക്കം ക്രിമിനൽ കുറ്റമാണ്‌ പവനെതിരെ  ചുമത്തിയത്‌.

 ഈ മാസം ഏഴിന്‌ ബിജ്‌നോറിലെ ജാതിവിവേചനത്തെ കുറിച്ച്‌ വാർത്ത നൽകിയ അഞ്ച്‌ മാധ്യമപ്രവർത്തകർക്കെതിരെ കേസ്‌ എടുത്തു. ദൈനിക്‌ ജാഗരൺ, ന്യൂസ്‌ 18 തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കെതിരാണ്‌ കേസ്‌. അസംഗഡിൽ സർക്കാർ സ്‌കൂളുകൾ വിദ്യാർഥികൾതന്നെ തുടച്ചുവൃത്തിയാക്കുന്നതിനെ  കുറിച്ച്‌ വാർത്ത നൽകിയ സന്തോഷ്‌ ജെയ്‌സ്വാളിനെതിരെ കേസ്‌ എടുത്തു. അധ്യാപകരോടും ജീവനക്കാരോടും മോശമായി പെരുമാറുന്നുവെന്ന്‌ പ്രിൻസിപ്പലിനെക്കൊണ്ട്‌ പരാതി എഴുതിവാങ്ങിയാണ്‌ കേസ്‌ എടുത്തത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top