24 August Saturday

ത്രിപുര സർവകലാശാലയിൽ എബിവിപി പതാക ഉയർത്തി വിസി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

അഗർത്തല
ത്രിപുര സർവകലാശാലയിൽ വൈസ‌്ചാൻസലർ സംഘപരിവാർ വിദ്യാർഥി സംഘടനയായ എബിവിപിയുടെ പതാക ഉയർത്തി. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാർഷികത്തോടനുബന്ധിച്ച‌് എബിവിപി സംഘടിപ്പിച്ച പരിപാടിയിലാണ‌് വൈസ‌്ചാൻസലർ വിജയകുമാർ ലക്ഷ‌്മികാന്ത‌് ദാരൂർക്കർ പതാക ഉയർത്തിയത‌്. ജൂലൈ പത്തിനായിരുന്നു സംഭവം.

സംഭവത്തിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തി. സാമൂഹ്യമാധ്യമങ്ങളിലും വിമർശനമുയർന്നു. എന്നാൽ, എബിവിപി സാംസ‌്കാരിക സംഘടനയാണെന്നും തീവ്രവാദ സംഘടനയോ ദേശവിരുദ്ധ സംഘടനയോ അല്ലാത്തതിനാൽ പതാക ഉയർത്തിയതിൽ തെറ്റില്ലെന്നും ദാരൂർക്കർ അവകാശപ്പെട്ടു. നേരത്തെ മറാത്ത‌്‌വാഡ  സർവകലാശാലാ ജേർണലിസം മാസ‌് കമ്യൂണിക്കേഷൻ വകുപ്പ‌് തലവനായിരുന്ന ദാരൂർക്കർ കഴിഞ്ഞവർഷം ജൂലൈയിലാണ‌്  ത്രിപുര കേന്ദ്ര സർവകലാശാല വൈസ‌്ചാൻസലറായി നിയമിതനായത‌്.


പ്രധാന വാർത്തകൾ
 Top