16 June Sunday

ഡൽഹി ചലോ പാർലമെന്റ‌് മാർച്ച‌് പ്രചരണം; മലയാളി എസ‌്എഫ‌്ഐ പ്രവർത്തകരെ എബിവിപിക്കാർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

ന്യൂഡൽഹി> എസ‌്എഫ‌്ഐയുടെ ഡൽഹി ചലോ പാർലമെന്റ‌് മാർച്ചിന്റെ പ്രചരണത്തിനിടെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള മലയാളികളായ വിദ്യാർത്ഥികളെ എബിവിപി അക്രമികൾ തല്ലിച്ചതച്ചു. വിശ്വവിദ്യാലയം മെട്രോസ്റ്റേഷനിൽ നോട്ടീസ‌് വിതരണം നടത്തിയ വിദ്യാർത്ഥികളെ കമ്പുകളുമായെത്തിയ അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. പൊലീസിന്റെ മുന്നിലിട്ടാണ‌് എബിവിപി സംഘം  വിദ്യാർത്ഥികളെ മർദ്ദിച്ചത‌്. ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളായ നെറീസ, ദയ, പ്രിയംവദ, ജിതിൻ, വർക്കി, നിദാർഷ‌് രാജ‌്, സൂരജ‌്, മിഥുൻ എന്നിവർക്കാണ‌് മർദ്ദനമേറ്റത‌്. മർദ്ദനമേറ്റ വിദ്യാർത്ഥികളെ ഹിന്ദു റാവു ആശുപത്രിയിൽ ചികിത്സതേടി.

വാലന്റൈൻസ‌് ദിന ആഘോഷത്തിന്റെ ഭാഗമായി ഹിന്ദു കോളേജിൽ നടന്ന ‘കന്യകാ മര പൂജ’ എസ‌്എഫ‌്ഐ ചോദ്യം ചെയ‌്തത‌് കഴിഞ്ഞ ദിവസം സംഘർഷത്തിനിടയാക്കിയിരുന്നു. ആൺകുട്ടികളുടെ ഹോസ‌്റ്റൽ യൂണിയന്റെ നേതൃത്വത്തിൽ നടന്ന സ‌്ത്രീവിരുദ്ധ പരിപാടിക്കെതിരെ പെൺകുട്ടികൾ ശക്തമായി രംഗത്തുവന്നു. ഇതിനെതിരെ പൂജയെ അനുകൂലിക്കുന്ന ഒരു സംഘം വ്യാഴാഴ‌്ച വിദ്യാർത്ഥികളെ മർദ്ദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായണ‌് എസ‌്എഫ‌്ഐ വിദ്യാർത്ഥികൾക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായത‌്. മർദ്ദനമേറ്റ വിദ്യാർത്ഥികൾ മൗരീസ‌് നഗർ പൊലീസ‌് സ‌്റ്റേഷനിൽ പരാതി നൽകി.


പ്രധാന വാർത്തകൾ
 Top