27 September Monday

VIDEO - തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കൊല്‍ക്കത്ത>  അഗര്‍ത്തലയില്‍  സന്ദര്‍ശനത്തിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ പങ്കുവച്ചു.

ബിജെപി പ്രവര്‍ത്തകര്‍ പല തവണ കാര്‍ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം.ബിജെപി പതാക പിടിച്ചിട്ടുള്ള ഒരു പറ്റം ആളുകള്‍ ഓടിക്കൊണ്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ കുറുവടികള്‍കൊണ്ട് അടിക്കുകയായിരുന്നു.

'ത്രിപുരയില്‍ ജനാധിപത്യം ബിജെപിയുടെ ഭരണത്തിന് കീഴിലാണ്. സംസ്ഥാനത്തെ പുതിയ ഉയരത്തിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേബിന് അഭിനന്ദനങ്ങള്‍'-  പരിഹാസ രൂപേണ അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.

അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി തൃണമൂല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.




 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top