21 August Wednesday

അഭിനന്ദൻ വീണ്ടും പോർവിമാനം പറത്താനെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

ന്യൂഡൽഹി
പാകിസ്ഥാന്റെ പിടിയിൽനിന്നും ധീരനായി തിരിച്ചുവന്ന വിങ്ങ‌് കമാൻഡർ അഭിനന്ദൻ വർധമാൻ വീണ്ടും പോർവിമാനം പറത്താനെത്തുന്നു. ബംഗളൂരുവിലെ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് എയറോസ‌്പേസ‌് മെഡിസിനിൽ എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം അഭിനന്ദൻ വൈകാതെ  കോക‌്പിറ്റിൽ തിരിച്ചെത്തും. കഴിഞ്ഞ ഫെബ്രുവരി 27നാണ‌് നിയന്ത്രണ രേഖ കടന്ന പാകിസ്ഥാന്റെ എഫ‌് 16 വിമാനം  അഭിനന്ദൻ തകർത്തത‌്.

അഭിനന്ദൻ പറത്തിയ മിഗ‌് 21 ബൈസൻ വിമാനത്തിൽ നിന്നും രക്ഷപെടാനായി  പാരച്യൂട്ടിൽ ചാടിയ അഭിനന്ദൻ പാകിസ്ഥാനിലാണ‌് എത്തിയത‌്. പാകിസ്ഥാന്റെ പിടിയിൽ  ആത‌്മധൈര്യം ചോരാതെ പ്രതികരിച്ച  അഭിനന്ദൻ പാക‌് സൈന്യത്തിന്റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന‌് വിധേയനായെന്ന‌് റിപ്പോർട്ടുണ്ടായിരുന്നു.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം നിരവധി പരിശോധനകൾക്ക‌് അഭിനന്ദൻ വിധേയനായിരുന്നു. ആരോഗ്യ നില പൂർണമായും ശരിയായ ശേഷമാണ‌് അഭിനന്ദൻ ജോലിയിൽ തിരിച്ചു കയറുന്നത‌്.
 


പ്രധാന വാർത്തകൾ
 Top