07 December Tuesday

ജാമ്യവ്യവസ്ഥയില്‍ ഇളവില്ല ; മഅ്‌ദനിയുടെ ഹർജി തള്ളി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021


ന്യൂഡൽഹി
ജാമ്യവ്യവസ്ഥകളിൽ ഇളവ്‌ തേടി അബ്‌ദുൾ നാസർ മഅ്‌ദനി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ബംഗളൂരു സ്‌ഫോടനക്കേസിൽ 2014 ജൂലൈയിൽ മഅ്‌ദനിക്ക്‌  സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ബംഗളൂരുനഗരത്തിന്‌ പുറത്ത്‌ പോകരുത്‌ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ സഹിതമായിരുന്നു ജാമ്യം.

ഈ വ്യവസ്ഥകളിൽ ഇളവ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മഅദ്‌നി സുപ്രീംകോടതിയെ സമീപിച്ചത്‌. ആയുർവേദ ചികിത്സയ്‌ക്കായി കേരളത്തിലേക്ക്‌ പോകണമെന്നായിരുന്നു ആവശ്യം. എന്നാൽ, കർണാടക സർക്കാർ ഹർജിയെ എതിർത്തു.വിചാരണ അവസാനഘട്ടത്തിലായതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ്‌ അനുവദിക്കരുതെന്ന്‌ കർണാടക വാദിച്ചു. കേരളത്തിൽനിന്നുള്ള  44 പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന്‌ മഅ്‌ദനിയുടെ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ട്‌.

ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥകളിൽ ഇളവ്‌ അനുവദിച്ചാൽ അത്‌ വിചാരണയെ ബാധിക്കുമെന്നും കർണാടക പറഞ്ഞു. ഈ വാദം പരിഗണിച്ച ജസ്‌റ്റിസ്‌ എസ്‌ അബ്‌ദുൾനസീർ അധ്യക്ഷനായ ബെഞ്ച്‌ ഹർജി തള്ളുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top