പണം തട്ടൽ കേസിൽ എഎപി എംഎൽഎ അറസ്‌റ്റിൽ
ന്യൂഡൽഹി > ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിൽ ആംആദ്‌മി പാർടി എംഎൽഎ നരേഷ് ബാല്യാനെ അറസ്‌റ്റ് ചെയ്‌തു. ഡൽഹിയിലെ അധോലോക നേതാവ് നന്ദു എന്ന കപിൽ സാംഗ്വാനുമായി നരേഷിന് ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. വ്യവസായിയിൽ നിന്നടക്കം പണം വാങ്ങാൻ ബാല്യാൻ നന്ദുവിന് നിർദേശം നൽകുന്നുവെന്ന് അവകാശപ്പെട്ടുള്ള ശബ്‌ദരേഖ ബിജെപി പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്‌റ്റ്.
ദ്വാരകയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ശനിയാഴ്‌ച ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയശേഷമാണ് നരേഷിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റുചെയ്‌തത്. കോടതി റിമാൻഡ് ചെയ്‌തു.
0 comments