Deshabhimani

പഞ്ചാബിൽ ആംആദ്‌മി നേതാവ്‌ വെടിയേറ്റ്‌ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 10:32 AM | 0 min read

ചണ്ഡീ​ഗഢ്> ആം ആദ്‌മി പാർടി (എഎപി) കിസാൻ വിംഗ് പ്രസിഡണ്ടിനെ വെടിവെച്ച്‌ കൊന്നു. തർലോചൻ സിംഗ്(56) ആണ്‌ വെടിയേറ്റ്‌ മരിച്ചത്‌. തിങ്കളാഴ്ച വൈകുന്നേരം പഞ്ചാബിലെ ഖന്നയിൽ വച്ചാണ്‌ സംഭവം.

ഇക്കോലാഹ ഗ്രാമത്തിൽ നിന്നുള്ള തർലോചൻ സിംഗ് ഫാമിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. റോഡരികിൽ കിടന്ന തർലോചൻ സിംഗിന്റെ മൃതദേഹം കണ്ട മകൻ നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സിങ്ങിൻ്റെ മകൻ ഹർപ്രീത് സിംഗ് ആരോപിച്ചു.

സംഭവത്തിന്റെ എല്ലാവശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും  എസ്‌ പി സൗരവ് ജിൻഡാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home