31 March Tuesday

രാജ്യദ്രോഹകേസ്: കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

ന്യൂഡല്‍ഹി>  രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള മുന്‍ വിദ്യാര്‍ഥികളെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.2016 ഫെബ്രുവരിയില്‍ ജെഎന്‍യു കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് അന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാര്‍, വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചത്.

മൂവരും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.ഡല്‍ഹി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ക്കെതിരായ കേസുള്ളത്.കഴിഞ്ഞ ജനുവരി 14നാണ് ഇവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു









 


പ്രധാന വാർത്തകൾ
 Top