15 October Tuesday

സമൂഹമാധ്യമങ്ങളിലും ആധാർ: സർക്കാരിന്റെ നിലപാട്‌ എന്തെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2019

ന്യൂഡൽഹി > സമൂഹമാധ്യങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത്‌ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോയെന്ന്‌ സുപ്രീംകോടതി. ഫെയ്‌സ്‌ബുക്കും വാട്സാപ്പും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്നത്‌ പരിഗണിക്കവെ ജസ്‌റ്റിസ്‌ ദീപക്‌ഗുപ്‌ത അധ്യക്ഷനായ ബെഞ്ചാണ്‌ സർക്കാരിനോട്‌ ചോദ്യമുന്നയിച്ചത്‌.

സർക്കാരിന്റെ നിലപാട്‌ അറിഞ്ഞശേഷം ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണോയെന്നത്‌ തീരുമാനിക്കുമെന്ന്‌ ബെഞ്ച്‌ പറഞ്ഞു. ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റുന്നതിൽ എതിർപ്പില്ലെന്ന്‌ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്ത കോടതിയെ അറിയിച്ചു. ഈ അവസരത്തിലാണ്‌ സുപ്രീംകോടതി സർക്കാർ നിലപാട്‌ ആരാഞ്ഞത്‌. ഹർജികൾ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫെയ്‌സ്‌ബുക്കാണ്‌ ട്രാൻസ്‌ഫർ ഹർജി സമർപ്പിച്ചിട്ടുള്ളത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top