സ്കൂളിലെ ചൂരൽ പ്രയോ​ഗം ക്രിമിനൽ കുറ്റം: ഛത്തീസ്​ഗഡ് ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 11:28 AM | 0 min read

ബിലാസ്പൂർ > വിദ്യാർത്ഥികളെ പഠിപ്പിന്റെയോ അച്ചടക്കത്തിന്റെയോ പേരിൽ മർദ്ദിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഛത്തീസ്​ഗഡ് ഹൈക്കോടതി. ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് ഇത്തരം ശിക്ഷകൾ. കുട്ടികളെ വ്യക്തികളായി പരി​ഗണിക്കണമെന്നും മുതിർന്നു എന്നു കരുതിയുള്ള ശാരീരിക ഉപദ്രവം കുറ്റകരമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും, ജസ്റ്റിസ് രവീന്ദ്ര കുമാർ അ​ഗർവാളും അടങ്ങുന്ന ഡിവിഷൺ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർ​ഗു ജില്ലയിലെ അംബികാപൂർ കാർമൽ സ്കൂളിലെ അധ്യാപികയായ എലിബത്ത് ജോസിനെതിരെ നിലനിൽക്കുന്ന കേസിന്റെ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. അധ്യാപികയുടെ മർദ്ദനത്തിൽ ഭയന്ന് ആത്മഹത്യാകുറിപ്പ് എഴുതിവച്ച് വിദ്യാർത്ഥി മരിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ കൊടുത്ത പരാതിയിൽ അധ്യാപികയുടെ മേൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കുറ്റപത്രവും എഫ്ഐആറും റദ്ദാക്കണമെന്ന അധ്യാപികയുടെ ഹർജി ഹൈക്കോടതി തള്ളി.



deshabhimani section

Related News

0 comments
Sort by

Home