06 October Sunday

ഗർഭണിയായ യുവതിയെ പീഡിപ്പിച്ചു: സൈനികൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

ഇൻഡോർ > ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികന്‍ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലെ ഹോട്ടൽ മുറിയിൽ വച്ചാണ് അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ സൈനീകൻ പീഡിപ്പിച്ചത്. സൈനികൻ ഫോഴ്സിലെ ലാന്‍സ് നായിക് ആണെന്ന് പൊലീസ് അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായ പരാതിക്കാരി അഞ്ച് മാസം ഗര്‍ഭിണിയാണ്. വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തായ സൈനികന്‍ ഹോട്ടല്‍മുറിയില്‍വെച്ച് യുവതിയെ പീഡിപ്പിച്ചത്. ഉപദ്രവത്തിന് പിന്നാലെ യുവതിക്ക് നിർത്താതെ രക്തസ്രാവമുണ്ടായി. നേരെ പൊലീസ് സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിച്ചു. പൊലീസ് ഉടനെ യുവതിയെ ആശുപത്രിയിലെത്തിക്കുകയും പരാതിയിൽ സൈനികനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top