16 August Sunday

കാർഷികമേഖലയെ തകർത്തതാണ്‌ മാന്ദ്യത്തിന്‌ കാരണം: എ എം ആരിഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ന്യൂഡൽഹി >  കാർഷികമേഖല എൻഡിഎ സർക്കാർ തകർത്തതാണ് രാജ്യത്തിന്റെ വളർച്ച മുരടിപ്പിച്ചതെന്ന്‌ കൃഷി നാശം സംബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ എ എം ആരിഫ് പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കാത്തത്‌ കൃഷിക്കാരെ പട്ടിണിയിലാക്കി. കാർഷികമേഖലയിലെ ഇറക്കുമതി കുറയ്ക്കാനും  ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാകണം. രണ്ട് പ്രളയം നേരിട്ട കേരളത്തിലെ കൃഷിക്കാർക്ക് കേന്ദ്രസർക്കാർ ആവശ്യമായ ധനസഹായം നൽകാനും കാർഷിക കടങ്ങൾ എഴുതിത്തള്ളാനും തയ്യാറാകണമെന്ന്‌ ആരിഫ് ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top