09 October Wednesday

ഡൽഹിയിൽ 10വയസുകാരന്റെ കൈവശം തോക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ഡൽഹി > സ്കൂൾ വിദ്യാർത്ഥിയായ പത്തു വയസുകാരന്റെ കൈവശം തോക്ക് കണ്ടെത്തി. ഡൽഹിയിലെ നജാഫ്ഗഡിലാണ് സംഭവം.

വിദ്യാർത്ഥിയുടെ ​ബാ​ഗിൽ തോക്ക് കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ് ഉള്ളതെന്നും പിതാവ് കഴിഞ്ഞ മാസം മരിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്, ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കുമെന്നും പൊലീസ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top