12 September Thursday

ബിആര്‍എസ് വിട്ടത് 9 എംഎൽഎമാര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 ഹൈദരാബാദ് > ഒരു ബിആര്‍എസ് എംഎൽഎ കൂടി കോൺ​ഗ്രസിൽ ചേര്‍ന്നു. സെരിലിം​ഗപള്ളി എംഎൽഎ അരികെപുഡി ​ഗാന്ധിയാണ് ശനിയാഴ്ച മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ വസതിയിൽവച്ച് കോൺ​ഗ്രസിൽ ചേര്‍ന്നത്. ഒപ്പം നാലു കൗൺസിലര്‍മാരും ബിആര്‍എസ് വിട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഒൻപതാമത്തെ എംഎൽഎയാണ് ബിആര്‍എസിൽ നിന്ന് കോൺ​ഗ്രസിലെത്തുന്നത്. 39 എംഎൽഎമാരാണ് ബിആര്‍എസിനുണ്ടായിരുന്നത്. ഒരു എംഎൽഎയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ തോറ്റതോടെ 38 ആയി. ഒൻപത് എംഎൽഎമാര്‍‌ കൂറ് മാറിയതോടെ അം​ഗ സംഖ്യ 29 ആയി ചുരുങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top