13 November Wednesday

മധ്യപ്രദേശിൽ എട്ട്‌ വയസ്സുകാരൻ വിശന്നു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019

ഭോപാൽ >  മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ദിവസങ്ങളായി പട്ടിണി കിടന്ന എട്ട്‌ വയസ്സുകാരൻ രതൻകുമാർ മരിച്ചു. കുട്ടിയുടെ കുടുംബത്തിലെ മറ്റ്‌ അഞ്ചുപേർ അതിസാരം ബാധിച്ച്‌ ചികിത്സയിലാണ്‌. ദിവസങ്ങളായി കുടുംബം പട്ടിണിയിലായിരുന്നുവെന്ന്‌ ബന്ധുക്കൾ അറിയിച്ചു. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകാൻ ഇവർക്ക്‌ റേഷൻ കാർഡ്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു.

ഗ്രാമത്തിലെ മറ്റ്‌ കുടുംബക്കാർ നൽകുന്ന ഭക്ഷണമാണ്‌ ഇവരുടെ ജീവൻ നിലനിർത്തിയിരുന്നത്‌. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതാണ്‌ അതിസാരം ബാധിയ്ക്കാൻ കാരണമെന്ന്‌ ഡോക്ടർ പറഞ്ഞു.

 ഇവർക്ക്‌ എല്ലാ സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും റേഷൻ കാർഡ്‌ ഇതുവരെ ലഭിക്കാതിരുന്നതിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ച പരിശോധിക്കുമെന്നും സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ട്‌ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top