Deshabhimani

ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിച്ചു; 14 പേർക്ക് പരിക്ക്

വെബ് ഡെസ്ക്

Published on Dec 06, 2024, 04:52 PM | 0 min read

ലക്നൗ > യുപിയിൽ യാത്രക്കാരുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കനൗജിലെ ഔറയ്യ ബോർഡറിൽ ആ​ഗ്ര- ലഖ്നൗ എക്സ്പ്രസ് വേയിൽ വെള്ളി പുലർച്ചെയായിരുന്നു അപകടം.

40 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ സൈഫൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

0 comments
Sort by

Home