06 October Sunday

ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിച്ചു; 30 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

അമരാവതി > ആന്ധ്രപ്രദേശിൽ ട്രക്കും സർക്കാർ ബസും കൂട്ടിയിടിച്ച് 8 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ചിറ്റൂർ- ബം​ഗളൂരു ദേശീയപാതയിലായിരുന്നു അപകടം. തിരുപ്പതിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ബസിന്റെ പിന്നിലേക്കും മറ്റൊരു ട്രക്ക് ഇടിച്ചുകയറി. തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബം​ഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ മുഴുവൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണ്. അപകടത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top