Deshabhimani

ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 08:32 AM | 0 min read

പട്ന > ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം. ജഹനാബാദ് ജില്ലയിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇന്നലെ മുതൽ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home