22 January Saturday

രാജ്യത്ത്‌ 21 പേർക്ക്‌ ഒമിക്രോൺ ; രാജസ്ഥാനിലും ഡൽഹിയിലും രോഗം

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021


ന്യൂഡൽഹി
രാജസ്ഥാനിൽ  ഒമ്പത്‌ പേർക്കും  മഹാരാഷ്‌ട്രയിൽ ഏഴു പേർക്കും  ഡൽഹിയിൽ ഒരാൾക്കും കൂടി  ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ അഞ്ച്‌ സംസ്ഥാനങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. നേരത്തേ കർണാടകത്തിൽ രണ്ടുപേർക്കും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്കും സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ വിദേശത്തുനിന്ന്‌ എത്തി യ നാലു പേർക്കും അവരുടെ സമ്പർക്കത്തിലൂടെ മൂന്നു പേർക്കുമാണ്‌ രോഗം ബാധിച്ചത്‌.

ഡൽഹിയിൽ   ടാൻസാനിയയിൽനിന്ന്‌  മടങ്ങിയെത്തിയ മുപ്പത്തിയേഴുകാരനാണ്‌ രോഗം. രാജസ്ഥാനിൽ ജയ്‌പുരിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന്  തിരിച്ചെത്തിയ ഒരുകുടുംബത്തി ലെ ഒമ്പതുപേർക്കാണ് സ്ഥിരീകരിച്ചത്‌. ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നെത്തി കോവിഡ്‌ സ്ഥിരീകരിച്ച 17പേർ ഡൽഹിയിൽ നിരീക്ഷണത്തിലുണ്ട്‌. 

ഡൽഹിയിൽ സ്ഥിരീകരിച്ചയാൾക്ക്‌ തൊണ്ടവേദനയും പനിയുമായിരുന്നു ആദ്യലക്ഷണമെന്ന്‌ എൽഎൻജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ്‌കുമാർ പറഞ്ഞു. ബ്രിട്ടൻ, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്ന്‌ തമിഴ്‌നാട്ടിലെത്തിയ രണ്ടുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top