ത്രിപുരയിൽ 675 അനധികൃത കുടിയേറ്റക്കാരെ പിടികൂടി ബിഎസ്എഫ്
അഗർത്തല > ത്രിപുരയിൽ നിന്ന് 675 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി ബിഎസ്‌എഫിന്റെ റിപ്പോർട്ട്. പിടികൂടിയതിൽ 55 പേർ റോഹിങ്ക്യൻ അഭയാർഥികളാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.
2024 ജനുവരി 1 മുതൽ നവംബർ 30 വരെ വിവിധ ഓപ്പറേഷനുകളിലായി 55 റോഹിങ്ക്യൻ കുടിയേറ്റക്കാരെയും 620 ബംഗ്ലാദേശി പൗരന്മാരെയുമാണ് ബിഎസ്എഫ് പിടികൂടിയത്. ഇതിനു പുറമേ 66,316 കുപ്പി ഫെൻസഡൈൽ കഫ് സിറപ്പ്, 9,000 കിലോ കഞ്ചാവ്, ആറ് ലക്ഷത്തിലധികം യാബ ഗുളികകൾ എന്നിവയും ഈ കാലയളവിൽ ബിഎസ്എഫ് പിടിച്ചെടുത്തിട്ടുണ്ട്.
0 comments