Deshabhimani

ഡൽഹിയിലെ 6 സ്കൂളുകൾക്ക് ബോംബ് ഭീഷണി

വെബ് ഡെസ്ക്

Published on Dec 13, 2024, 12:14 PM | 0 min read

ന്യൂഡൽഹി > ന്യൂഡൽഹിയിലെ 6 സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇ- മെയിൽ വഴി സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മുമ്പ് ഡിസംബർ 9ന് ഡൽഹിയിലെ 44 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആശങ്ക പ്രകടിപ്പിച്ചു.

ഡൽഹിയിലെ പശ്ചിം വിഹാറിലെ ഭാരത് ന​ഗർ ഇന്റർനാഷണൽ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ- ശ്രീ നിവാസ് പുരി,  ഡൽഹി പബ്ലിക് സ്കൂൾ- അമർ കോളനി, സൗത്ത് ഡൽഹി പബ്ലിക് സ്കൂൾ- ഡിഫൻസ് കോളനി, ഡൽഹി പൊലീസ് പബ്ലിക് സ്കൂൾ- സഫ്ദർജങ്ങ്, വെങ്കടേശ്വർ ​ഗ്ലോബൽ സ്കൂൾ - രോഹിണി എന്നിവയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കണ്ടെന്നും സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെ കൊണ്ടുപോകാനും മാതാപിതാക്കൾക്ക് അധികൃതർ നിർദേശം നൽകി.



deshabhimani section

Related News

0 comments
Sort by

Home