Deshabhimani

കോളേജ് വിദ്യാർഥികൾ ഓടിച്ച കാർ പാഞ്ഞുകയറി 5 സ്ത്രീകൾക്ക് ദാരുണാന്ത്യം

വെബ് ഡെസ്ക്

Published on Nov 27, 2024, 08:41 PM | 0 min read

ചെന്നൈ > അമിതവേ​ഗത്തിലെത്തിയ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം. മഹാബലിപുരത്തായിരുന്നു സംഭവം. ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേ​ഗത്തിലെത്തിയ കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

നാല് കോളേജ് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനമോടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വിദ്യാർഥികളിൽ ഒരാളുടെ പിതാവിന്റെയാണ് കാർ. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചയാളെയും മറ്റൊരു വിദ്യാർഥിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ടുപേർക്കായി അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

0 comments
Sort by

Home