11 October Friday

ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ മർദിച്ചു കൊന്നു: അഞ്ചുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ചണ്ഡീഗഢ് > ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ മർദിച്ചു കൊന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. ബീഹാർ സ്വദേശിയായ സാബിർ മാലിക് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 27ന്  ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിലായിരുന്നു സംഭവം. ഹരിയാനയിൽ ജോലിക്കെത്തിയ സാബിറിനെ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘം മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. കടയിലേക്ക് വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. സാബിറിനൊപ്പം മറ്റൊരു തൊഴിലാളിക്കും മർദനമേറ്റു. സാബിറിനെയും സുഹൃത്തിനെയും അക്രമി സംഘം മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top