15 October Tuesday

സുപ്രീംകോടതിയിൽ നാല്‌ പുതിയ ജഡ്‌ജിമാരെ നിയമിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2019

ന്യൂഡൽഹി >  കേരളാഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയ്‌ ഉൾപ്പെടെ നാല്‌ പുതിയ ജഡ്‌ജിമാരെക്കൂടി സുപ്രീംകോടതിയിലേക്ക്‌ നിയമിക്കണമെന്ന കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ജസ്‌റ്റിസ്‌ കൃഷ്‌ണമുരാരി, ജസ്‌റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌, ജസ്‌റ്റിസ്‌ വി രാമസുബ്രഹ്മണ്യൻ എന്നിവരാണ്‌ മറ്റ്‌ മൂന്നുപേർ. ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയ്‌ അസം സ്വദേശിയാണ്‌.

 അലഹബാദ്‌ സ്വദേശിയായ ജസ്‌റ്റിസ്‌ കൃഷ്‌ണമുരാരി പഞ്ചാബ്‌–ഹരിയാന ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്നു. മൈസൂർ സ്വദേശിയായ ജസ്‌റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌  രാജസ്ഥാൻ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്നു. ചെന്നൈ സ്വദേശിയായ ജസ്‌റ്റിസ്‌ വി രാമസുബ്രഹ്മണ്യൻ  ഹിമാചൽപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായിരുന്നു. കൊളീജിയം ശുപാർശ നിയമമന്ത്രാലയം അംഗീകരിച്ചതിന്‌ ശേഷമാണ്‌ രാഷ്ട്രപതി നിയമനഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പുതിയ ജഡ്‌ജിമാരുടെ സത്യപ്രതിജ്ഞ ഉടനുണ്ടായേക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top