24 November Tuesday

മഹാരാഷ്ട്രയില്‍ നാല് സഹോദരങ്ങളെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

മുംബൈ>  മഹാരാഷ്ട്രയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയമാണ് ക്രൂരമായ കൊല നടന്നത്.മൂന്ന് വയസുള്ള സുമന്‍, എട്ട് വയുസുള്ള അനില്‍, പതിനൊന്ന് കാരനായ റാവല്‍, പന്ത്രണ്ടുകാരിയായ സയ്ത എന്നിവരാണ് കൊല്ലപ്പെട്ടത്.കോടാലി ഉപയോഗിച്ചാണ് കുട്ടികളെ വെട്ടിക്കൊന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരേ കോടാലി കൊണ്ട് തന്നെയായിരിക്കാം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണം സംഘം ഏറ്റെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശുകാരായ മെഹ്താബ്, റുമാലി ബിലാല എന്നിവരുടെ മക്കളാണ് നാലുപേരും. ഒരു ഫാമിലെ ജോലിക്കായാണ് ഇവര്‍ മഹാരാഷ്ട്രയിലെ ജാല്‍ഗണിലെ ബോര്‍ഘേട ഗ്രാമത്തിലെത്തിയത്.

കേസുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ആളുകളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഗ്രാമത്തിലെ മറ്റാരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top