10 November Sunday

ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ ; 3 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


ശ്രീനഗർ
ജമ്മു കശ്‌മീരിൽ സുരക്ഷാസേന മൂന്ന്‌ ജെയ്‌ഷെ മുഹമ്മദ്‌ ഭീകരരെ വെടിവച്ച്‌ കൊന്നു.  ഉധംപുർ ജില്ലയിലെ ബസന്ത്‌ഗഡിൽ സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സും ജമ്മു കശ്‌മീർ പൊലീസുമാണ്‌ ബുധനാഴ്‌ച ഭീകരരുമായി ഏറ്റുമുട്ടിയത്‌. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന്‌ അധികൃതർ പറഞ്ഞു. ഭീകരരുടെ പക്കൽ വൻ ആയുധശേഖരമുണ്ടെന്ന്‌ പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.

മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്ന്‌ നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു വെടിവയ്‌പ്‌. സ്ഥലത്തേക്ക്‌ കൂടുതൽ സൈനികരെ എത്തിച്ചു.

ജമ്മു കശ്‌മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. 18നാണ് തെരഞ്ഞെടുപ്പ് തുടങ്ങുന്നത്. നേരത്തെ ജമ്മുവിലെ അഖ്‌നൂരിലുണ്ടായ വെടിവയ്‌പിൽ ഒരു ബിഎസ്‌എഫ്‌ ജവാന്‌ പരിക്കേറ്റിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top