ബംഗാളിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 3 മരണം
കൊൽക്കത്ത > പശ്ചിമ ബംഗാളിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ബോംബുകൾ നിർമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണ് സംഭവത്തിൽ മരിച്ചത്.
മാമുൻ മൊല്ലയുടെ വീട്ടിൽ നാടൻ ബോംബുകൾ നിർമിക്കുന്നതായി പരാതിയുണ്ട്. ഇന്നലെ രാത്രി വലിയ സ്‌ഫോടനശബ്ദം കേട്ടെങ്കിലും എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
സ്‌ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. സ്ഥലത്ത് പൊലീസിനെ വിന്യസിക്കുകയും സംഭത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
0 comments