13 December Friday

അരുണാചലിൽ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു; ആഭ്യന്തരമന്ത്രി അടക്കം 25 പേർ എന്‍പിപിയിൽ ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

ഈറ്റനഗർ> ലോക്സഭ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചിരിക്കെ അരുണാചൽ പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു. സീറ്റ് നൽകാൻ തയ്യാറാകാത്തതാണ് ബിജെപി ഉപേക്ഷിക്കാന്‍ ഇവര്‍ ഉന്നയിക്കുന്ന കാരണങ്ങൾ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാമ്പിന്‍, സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി കുമാര്‍ വെയ്, ടൂറിസം മന്ത്രി ജാര്‍കര്‍ ഗാംലിന്‍ എന്നിവരും ആറ് എംഎല്‍എമാരും ബിജെപി വിട്ടവരില്‍ ഉള്‍പ്പെടുന്നു.

പാര്‍ട്ടി വിട്ടുപോയവർ എല്ലാവരും കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട ഞെട്ടലിലാണ് സംസ്ഥാന ബിജെപി. എന്‍പിപി ബിജെപിയുടെ സഖ്യകക്ഷി ആണെങ്കിലും തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

60 അംഗ നിയമസഭയില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ വന്‍വിജയം നേടി അധികാരത്തിലെത്തുമെന്നാണ്  കോണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയുടെ പ്രതീക്ഷ. ബിജെപിയില്‍ കുടുംബാധിപത്യമാണെന്ന് രാജിവെച്ച ആഭ്യന്തരമന്ത്രി കുമാര്‍ വെയ് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top