25 May Wednesday

216 അടി ഉയരത്തില്‍ രാമാനുജ പ്രതിമ; ആയിരം കോടി ചെലവ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

ഹൈദരാബാദ് > സമത്വ പ്രതിമ എന്ന വിശേഷണത്തില്‍ ഉയരുന്ന രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ  അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും.

പ‍ഞ്ചലോഹത്തില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിമയാണിത്. ആയിരം കോടി ചെലവുവരുന്ന പദ്ധതിയില്‍ 120 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത രാമാനുജ ആചാര്യരുടെ മറ്റൊരു പ്രതിമയും ഉള്‍പ്പെടും. ഇതിന്റെ അനാച്ഛാദനം 13 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും.

ഹിന്ദുമതത്തിലെ വൈഷ്ണവ സമ്പ്രദായത്തിലെ ആത്മീയ ആചാര്യനായ രാമാനുജ വിശിഷ്ടാദ്വൈതത്തിന്റെ മുഖ്യപ്രചാരകനായിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top