Deshabhimani

പുണെയിൽ 21കാരിയെ ബലാത്സംഗം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 07:01 PM | 0 min read

പുണെ> മഹാരാഷ്ട്രയിലെ പുണെയിൽ  21 കാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെ യുവതി തന്റെ സുഹൃത്തിനൊപ്പം പുണെയിൽ പോയ സമയത്താണ് സംഭവം. പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസിൽ വിവരം ലഭിച്ചത്. സംഭവത്തിൽ പുണെ ക്രൈംബ്രാഞ്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

യുവതി സസൂൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബെൽറ്റും ഷർട്ടും ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ടാണ്‌ യുവതിയെ ബലാത്സംഗം ചെയ്തത്‌. പുണെയിലും സംസ്ഥാനത്തുടനീളവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ  വർധിച്ചുവരികയാണെന്ന്‌ എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ പറഞ്ഞു.  



 



deshabhimani section

Related News

View More
0 comments
Sort by

Home