19 September Saturday

കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 467 പേര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ബംഗളൂരു > കര്‍ണാടകയില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ ആകെ രോഗബാധിതരുടെ എണ്ണം 33 ആയി. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍, കാസര്‍കോട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശി മൈസൂരുവിലും കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലും ചികില്‍സയിലാണ്.

അതിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. ഹിമാചല്‍ പ്രദേശില്‍ ചികിത്സയിലായിരുന്ന ടിബറ്റന്‍ അഭയാര്‍ഥിയാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്‍പതായി. ബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന 57കാരനും തിങ്കളാഴ്ച മരിച്ചിരുന്നു.

വിദേശത്ത് മൂന്ന് ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇറാന്‍, ഈജിപ്ത്, സ്വീഡന്‍ എന്നിവടങ്ങളിലാണ് മരണം. ഇന്ത്യയില്‍ ഇതുവരെ 467 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top