09 October Wednesday

ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി മോഷണ ശ്രമം; 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

അഹമ്മദാബാദ്> ഗുജറാത്തിലെ  ബോട്ടാഡ് ജില്ലയിൽ ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി മോഷണം നടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.  രമേശ്‌, ജയേഷ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌.

ട്രെയിൻ പാളത്തിൽ ഇരുമ്പ് സ്ലാബ് സ്ഥാപിച്ചാണ്‌ ട്രെയിൻ അട്ടിമറിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ട്രെയിൻ പാളം തെറ്റുകയോ നിർത്തുകയോ ചെയ്ത ശേഷം യാത്രക്കാരെ കൊള്ളയടിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയാണ്‌ സംഭവം. ഇരുമ്പിന്റെ കഷ്ണത്തിൽ തട്ടി ട്രെയിൻ പാളം തെറ്റാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായി ഉദ്യോഗസ്ഥർ പറഞ്ഞു.













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top