17 January Friday
90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

യുപിയിൽ വീണ്ടും ക്രൂരത ; പതിനെട്ടുകാരിയെ പീഡിപ്പിച്ച്‌ തീകൊളുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019


ലഖ്നൗ
ഉന്നാവ് സംഭവത്തിന്റെ നടുക്കുന്ന ഓര്‍മയുണര്‍ത്തി ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കൂട്ടിയോട്‌ ക്രൂരത. പതിനെട്ടുകാരിയെ ബലാത്സം​ഗത്തിനിരയാക്കി തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പുര്‍ ആശുപത്രിയില്‍.  ഫത്തേപ്പുര്‍ ജില്ലയിലെ ഹുസൈന്‍​ഗഞ്ചിലെ ​ഗ്രാമത്തിലാണ് സംഭവം.

പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായ സമയത്ത് ബന്ധുകൂടിയായ 22കാരനാണ് പീഡിപ്പിച്ച്‌ തീകൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു. നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ പെണ്‍കുട്ടിയെ സമീപത്തുള്ള  ആരോ​ഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് കാണ്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുമായി യുവാവ്‌  പ്രണയത്തിലായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു.

ഉന്നാവില്‍ കൂട്ടബലാത്സം​ഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യംനേടി ഇറങ്ങിയ പ്രതികള്‍ അടക്കമുള്ളവര്‍ കഴിഞ്ഞയാഴ്ച കത്തിച്ച് കൊലപ്പെടുത്തിയത് രാജ്യവ്യാപക രോഷം ഉയര്‍ത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top