09 August Sunday

രാജ്യത്ത് 16 ലക്ഷം തൊഴിൽ കുറയും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ന്യൂഡൽഹി >  രാജ്യത്ത് മുൻവർഷത്തെ അപേക്ഷിച്ച്‌ നടപ്പുസാമ്പത്തിക വർഷം പുതിയ തൊഴിലുകളുടെ എണ്ണത്തിൽ 16 ലക്ഷം കുറയുമെന്ന്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2018–-19ൽ 89.7 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെട്ടു.
 സാമ്പത്തികമാന്ദ്യം രൂക്ഷമായ സാഹചര്യത്തിലാണ്‌ തൊഴിൽ കുറയുന്നതെന്നും ഇപിഎഫ്‌ഒയിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ‌ റിപ്പോർട്ട്‌ പറഞ്ഞു.

ഉത്തർപ്രദേശ്‌, ബിഹാർ, അസം, രാജസ്ഥാൻ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ തൊഴിലവസരങ്ങൾ വൻതോതിൽ കുറഞ്ഞു. കരാർ, താൽക്കാലിക തൊഴിലാളികളെ കമ്പനികൾ വെട്ടിക്കുറയ്‌ക്കുകയാണ്‌. കാർഷിക, വ്യാവസായിക മേഖലകളിൽ പിന്നോക്കംനിൽക്കുന്ന സംസ്ഥാനങ്ങളിൽനിന്ന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറ്റം പെരുകുന്നു.
അഞ്ച്‌ വർഷമായി രാജ്യത്ത്‌ ഉൽപ്പാദനക്ഷമതയും വേതനവും താഴ്‌ന്ന തോതിലാണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top