ലക്‌നൗ> ഉത്തര്‍പ്രദേശില്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തി. 15 വയസുകാരിയായ പെണ്‍കുട്ടിയാണ് പിതാവിനെ അരുംകൊല ചെയ്തത്. ഹത്രാസ് ഗെയ്റ്റ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പിതാവായ ദുര്‍ഗേഷ് കാന്തിനെയാണ് ഇരുവരും ചേര്‍ന്ന് കൊന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥി യായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പതിനഞ്ച് ദിവസം മുന്നെ ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗേഷ് കാന്ത് തല്ലുകയുമുണ്ടായി. സുഹൃത്തിനെ കാണരുതെന്ന അച്ഛന്റെ നിര്‍ദ്ദേശം കൂടി വന്നതോടെ പിതാവിനേടുള്ള പ്രതികാരം വര്‍ധിക്കുകയായിരുന്നു.
ചൊവ്വാഴ്ച സുഹൃത്ത് വീണ്ടും വീട്ടിലെത്തുകയും ഇരുവരേയും കാന്ത് പിടികൂടുകയും, തുടര്‍ന്ന് കത്തിയുപയോഗിച്ച് കാന്തിനെ കൊലപ്പെടുത്തുകയുമായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും കാന്ത് മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..