Deshabhimani

ബസും വാനും കൂട്ടിയിടിച്ചു; ഹാഥ്റസിൽ 15 മരണം, നിരവധി പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 11:00 PM | 0 min read

ആ​ഗ്ര > ഹാഥ്റസിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ആഗ്ര - അലിഗഡ് ദേശീയപാതയിൽ ഹാഥ്റസിനു സമീപമായിരുന്നു അപകടം. വാനിന്റെ പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. വാനിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ആഗ്രയിൽനിന്ന് ഹാഥ്റസിലേക്കുള്ള യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ​ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം പ്രഖ്യാപിച്ചു.




 



deshabhimani section

Related News

View More
0 comments
Sort by

Home