07 September Saturday

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

മുംബൈ > മഹാരാഷ്ട്രയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ​ഗഡ്ചിരോളി ജില്ലയിലെ വനപ്രദേശത്താണ് സംഭവം. ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. രാവിലെ പത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നാണ് വിവരം. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം ശക്തമായ ഏറ്റുമുട്ടൽ ആറുമണിക്കൂറോളം നീണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് എകെ47 അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top